സമൂഹ മാധ്യമങ്ങളില്‍ രാജ്യദ്രോഹ പോസ്റ്റുകള്‍ കണ്ടാല്‍ അറിയിക്കണമെന്ന് പോലീസ്

കോട്ടയം: ഏത് കാര്യവും സാമൂഹ മാധ്യമങ്ങളില്‍ വന്നാല്‍ അത് ദ്രുത ഗതിയില്‍ വൈറലാകുന്ന അവസ്ഥയാണിപ്പോള്‍ . സാമൂഹിക മാധ്യമങ്ങളിലൂടെ രാജ്യദ്രോഹ പോസ്റ്റുകള്‍ വന്നാല്‍ അറിയിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം .

വന്‍ പ്രചാരത്തിലുള്ള ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ട്വിറ്റര്‍ മുതലായവയിലൂടെ രാജ്യദ്രോഹ പോസ്റ്റുകളോ മത, രാഷ്ട്രീയ, വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്നതോ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്നതോ ആയത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ജില്ലാ പോലീസ് സോഷ്യല്‍ മീഡിയ മോണിട്ടറിങ് സെല്ലിന്റെ നമ്ബറില്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് .

പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ലിങ്കും വാട്‌സ്‌ആപ്പ് മുഖേന അറിയിക്കാവുന്നതാണ് . ഇത്തരത്തില്‍ അറിയിക്കുന്ന ആളുകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. വിവരങ്ങള്‍ അറിയിക്കേണ്ട നമ്ബര്‍: 9074 558 260.

Related posts

Leave a Comment