സംസ്ഥാനത്ത് സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; 21 മുതല്‍ ക്ലാസുകള്‍ വൈകിട്ടുവരെ, എല്ലാവരും ഹാജരാകണമെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഇവര്‍ക്ക് ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. പകുതി കുട്ടികള്‍ വീതമായിരിക്കും 21വരെ ക്ലാസുകള്‍. ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കും.

എന്നാല്‍ ഈ മാസം 21 മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ടുവരെ ഉണ്ടാകുമെന്നും മന്ത്രി വവ്യക്തമാക്കി. എസ്‌എസ്‌എല്‍സി, പ്ലസ് ടു, വിഎച്ച്‌എസ്‌ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ 16ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് ടുവിലും പത്തിലും പൂര്‍ത്തിയാക്കിയ പാഠ ഭാഗങ്ങളെ കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു

Related posts

Leave a Comment