യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും, ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്‌ നടത്തിയത്.

പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധ മാര്‍ച്ച്‌ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ബാരിക്കേഡ് വച്ച്‌ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പിന്നാലെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജല പീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും പൊലീസ് പ്രയോഗിച്ചു.

സംഘര്‍ഷത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.

Related posts

Leave a Comment