മുന്‍പില്‍ പോയ ബൈക്ക് അപ്രതീക്ഷിതമായി വെട്ടിത്തിരിച്ചു; റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

എറണാകുളം : ബൈക്ക് ഇടിച്ച്‌ റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പുറകെ വന്ന ബസ് യുവതിയുടെ ശരീരത്തില്‍ കയറി ഇറങ്ങി.

കൊച്ചിയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വ്വീസ് ജീവനക്കാരി കാവ്യ ധനേഷാണ് മരിച്ചത്. ബൈക്ക് അലക്ഷ്യമായി യുടേണ്‍ തിരിച്ചതാണ് അപകടത്തിന് കാരണം.

തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലാണ് സംഭവം.അപകടം നടന്നതിന് പിന്നാലെ ബൈക്ക് യാത്രക്കാരന്‍ കടന്നു കളഞ്ഞു . ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ബൈക്ക് യാത്രികനായ യുവാവ് അലക്ഷ്യമായി ബൈക്ക് തിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ബൈക്കില്‍ തട്ടി വീണ കാവ്യയുടെ മുകളിലേക്ക് കലൂര്‍, തലയോലപ്പറമ്പ് റൂട്ടിലൂടെ ഓടുന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു.

പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കാവ്യ മരണപ്പെട്ടത്.

തൃപ്പൂണിത്തറ ഹില്‍പാലസ് പോലീസും, ട്രാഫിക് പോലീസും ബൈക്ക് യാത്രികനായ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാവും അന്വേഷണം നടത്തുക.

 

Related posts

Leave a Comment