മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിക്കാനുള്ള പോസ്റ്ററില്‍ ചിത്രം മോഹന്‍ലാലിന്റേത്; അമളി പിണഞ്ഞതോടെ പോസ്റ്റര്‍ മാറ്റി ഉത്തരേന്ത്യന്‍ കമ്ബനി

തിരുവനന്തപുരം: 2020 ജനുവരി ഒന്നുമുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിക്കാന്‍ മുതിര്‍ന്ന ഉത്തരേന്ത്യന്‍ കമ്ബനിക്ക് പറ്റിയത് വന്‍ അമളി. മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്ററിലാണ് ഉത്തരേന്ത്യന്‍ കമ്ബനിക്ക് അബദ്ധം പിണഞ്ഞത്. പിണറായി വിജയന്റെ ചിത്തിനു പകരം കമ്ബനി നല്‍കിയത് മോഹന്‍ലാലിന്റെ ചിത്രം.

കോമ്രേഡ് എന്ന പേരില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റേതെന്ന പേരില്‍ പുറത്തുവന്ന സ്‌കെച്ചുകളാണ് കമ്ബനി ഉപയോഗിച്ചത്. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റിട്ടത്. തെറ്റ് പലരും ചൂണ്ടികാട്ടിയതോടെ പോസ്റ്റര്‍ മാറ്റി കമ്ബനി തടിയൂരി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഛായചിത്രത്തിനോട് ഏറെ സാമ്യതയുള്ളതായിരുന്നു മോഹന്‍ലാലിന്റേയും ചിത്രം.

Related posts

Leave a Comment