മഞ്ജു വാര്യര്‍ മഞ്ഞ ഇലക്‌ട്രിക് മിനി കൂപ്പര്‍ സ്വന്തമാക്കി

ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പുതിയ ഇലക്‌ട്രിക് വാഹനം സ്വന്തമാക്കി. മിനി കൂപ്പര്‍ കാറിന്‍റെ ഇലക്‌ട്രിക് മോഡല്‍ ആണ് തരാം സ്വന്തമാക്കിയത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ കാര്‍ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.

വാഹനത്തിന്‍റെ എക്സ്ഷോറും വില 47.20 ലക്ഷം രൂപയാണ് .

ഒറ്റ വേരിയന്റില്‍ മാത്രം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച്‌ ഇന്ത്യയില്‍ എത്തിക്കുന്ന വാഹനമാണിത്. എട്ട് ലക്ഷം രൂപ മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ ഇലക്‌ട്രിക് പതിപ്പിന് കൂടുതല്‍ ആണ്. സോഷ്യല്‍ മീഡിയ സംസാരം മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയായാണ് മിനികൂപ്പര്‍ ഇലക്‌ട്രിക് പതിപ്പ് എടുത്തത് എന്നാണ് .

Related posts

Leave a Comment