ബച്ചന്‍ നിങ്ങളെക്കൊണ്ട് പറ്റും; അഭിഷേക് ബച്ചന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍

മുംബൈ: കൊറോണ സ്ഥിരീകരിച്ച ബച്ചന്‍ കുടുംബത്തിലെ നാലു പേരില്‍ അഭിഷേക് ബച്ചന്‍ മാത്രമാണ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 26 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന താരത്തിന്റെ കൊറോണ പരിശോധന ഫലം ഇപ്പോഴും പോസിറ്റീവാണ്. അതേസമയം ആശുപത്രി റൂമിലെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള താരത്തിന്റെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചായാകുന്നത്.

28 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞിട്ടും തനിക്ക് ഡിഡ്ചാര്‍ജ് ചെയ്യാനുള്ള സമയം ഇനിയും ആയിട്ടില്ലെന്ന് പറയുകയാണ് അഭിഷേക് ബച്ചന്‍. ഡയറ്റും മറ്റു കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയര്‍ ബോര്‍ഡില്‍ ഡിസ്ചാര്‍ജ് പ്ലാന്‍ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. ബച്ചന്‍ നിങ്ങളെക്കൊണ്ട് പറ്റും എന്ന ആത്മ വിശ്വാസത്തേടെയുള്ള വാക്കുകളാണ് അഭിഷേക് കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്.

അനില്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, ഹൃതിക് റോഷന്‍ തുടങ്ങി നിരവധി താരങ്ങളാണ് അഭിഷേകിന് പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിത്. അമിതാ ബച്ചനായിരുന്നു ആദ്യം കൊറോണ സ്ഥിരീകരിച്ചത്. പിന്നാലെ തനിക്കും കൊറോണ പോസിറ്റീവാണെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്തെത്തിയിരുന്നു. അതിന് ശേഷമാണ് ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അമിതാഭ് ബച്ചന്റെ കൊറോണ ഫലം നെഗറ്റീവായത്.

Related posts

Leave a Comment