പെട്രോള്‍ വിലയില്‍ ഇന്ത്യക്ക്​ ഒപ്പമെത്താനാകാതെ യു.എസ്​; മും​ബൈയിലെ പെട്രോള്‍ വില ന്യൂയോര്‍ക്കിന്റെ ഇരട്ടി

മുംബൈ: രാജ്യത്തെ സാമ്ബത്തിക തലസ്​ഥാനമായ മുംബൈയിലെ പെട്രോള്‍ വില ന്യൂയോര്‍ക്കിലെ പെട്രോള്‍ വിലയുടെ ഇരട്ടിയോളം. മുംബൈയില്‍ ദിവസങ്ങള്‍ക്ക്​ മു​േമ്ബ പെട്രോള്‍ വില ലിറ്ററിന്​ നൂറുരൂപ തൊട്ടിരുന്നു. പെ​ട്രോളിന്​ മുംബൈയില്‍ 100.47രൂപയും ഡീസലിന്​ 92.45 രൂപയുമാണ്​ നിരക്ക്​. മധ്യപ്രദേശിലെ ഭോപാലിലും ​പെട്രോള്‍ വില നൂറുകടന്നിരുന്നു. ഭോപാലില്‍ പെട്രോളിന്​ 102.34രൂപയും ഡീസലിന്​ 93.37 രൂപയുമാണ്​.

ന്യൂയോര്‍ക്കിലെ പെട്രോള്‍ വിലയുടെ ഇരട്ടിയാണ്​ മുംബൈയില്‍ എന്നാണ്​ റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഇൗ വര്‍ഷം മാത്രം പെട്രോള്‍ വിലയില്‍ 11 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ പെട്രോള്‍ വില തിങ്കളാഴ്​ച 100.47 രൂപ തൊട്ടു. അതായത്​ 1.39 ഡോളര്‍. എന്നാല്‍ യു.എസിലെ സാമ്ബത്തിക കേന്ദ്രമായ ന്യൂയോര്‍ക്കിലെ പെട്രോള്‍ വില 0.79 ഡോളറും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകൂടം അധികാരത്തിലെത്തിയതോടെ രാജ്യത്തെ ഇന്ധന നികുതി കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നികുതി നിരക്ക്​ വര്‍ധന പൊതു ധനസ്​ഥിതിയെ പ്രതികൂലമായി ബാധിച്ചു. പെട്രോള്‍ -ഡീസല്‍ നികുതി വര്‍ധനയോടെ ചില്ലറ വിപണി വിലയിലും നികുതിയിലും 2013നെ അപേക്ഷിച്ച്‌​ ആറിരട്ടി വര്‍ധനയുണ്ടായെന്നാണ്​ കണക്കുകള്‍.

നികുതി വര്‍ധിപ്പിക്കാതെ വില കുറക്കാനാകില്ലെന്ന നിലപാടിലാണ്​ എണ്ണക്കമ്ബനികള്‍. പ്ര​ദേശിക വിപണിയില്‍ വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും എണ്ണക്കമ്ബനി വക്താക്കള്‍ പറയുന്നു.

കേന്ദ്രത്തി​െന്‍റ നികുതിക്ക്​ പുറമെ സംസ്​ഥാനങ്ങളുടെ നികുതി കൂടിയാകു​േമ്ബാള്‍ ജനങ്ങളുടെ മേല്‍ ഇരുട്ടടിയാകും. ഇന്ധനവില വര്‍ധനക്കൊപ്പം അവശ്യവസ്​തുക്കള്‍, പഴം-പച്ചക്കറികള്‍ തുടങ്ങിയവയും വില വര്‍ധന നേരിടേണ്ടിവരും.

അന്താരാഷ്​ട്ര വിപണിയിലെ കഴിഞ്ഞ 15 ദിവസത്തെ ശരാശരി ഇന്ധനവിലയും വിദേശനാണ്യ വിനിമയ നിരക്കും അടിസ്​ഥാനമാക്കിയാണ്​ രാജ്യത്ത്​ പെട്രോള്‍ -ഡീസല്‍ എന്നിവയുടെ വില വര്‍ധിപ്പിക്കുക. അതേസമയം, അന്താഷ്​ട്ര വിപണില്‍ അസംസ്​കൃത എണ്ണയുടെ വില കുറയു​േമ്ബാഴും രാജ്യത്ത്​ ഒരു മാസത്തിനിടെ 17ാമത്തെ തവണയും വില വര്‍ധിപ്പിച്ചു. ​ഒരു ലിറ്റര്‍ പെട്രോളിന്​ 26 പൈസയും ഡീസലിന്​ 24 പൈസയുമാണ്​ വര്‍ധിപ്പിച്ചത്​.

Related posts

Leave a Comment