പാലക്കാട് ജില്ലയിലെ ആദ്യ സി എന്‍ ജി ബസ്സ് സര്‍വ്വീസ് നിര്‍ത്തി

കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതല്‍ സര്‍വ്വീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സി എന്‍ ജി ബസ്സാണ് മോട്ടോര്‍ വാഹന വകുപ്പിന്‍്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവച്ചത്.

ബുധനാഴ്ച രണ്ട് ട്രിപ്പ് കഴിഞ്ഞതിന് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വ്വീസ്‌ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചതിന് ശേഷമേ സര്‍വ്വീസ് നടത്തവു എന്ന നിര്‍ദ്ദേശം നല്കി.

ഇതിനെ തുടര്‍ന്ന് ബസ്സുടമ തോമസ് മാത്യു താല്കാലികമായി ബസ്സ് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു. വടക്കഞ്ചേരിയിലെ കാടന്‍കാവില്‍ ഗ്രൂപ്പാ ണ് കണ്ടക്ടറല്ലാതെ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയത്. ബസ്സിനുള്ളില്‍ സ്ഥാപിച്ച പെട്ടിക്കകത്ത് യാത്രക്കാര്‍ സ്വമേധയാ പണം നിക്ഷേപിക്കുന്ന സംവിധാനമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.

വടക്കഞ്ചേരിയില്‍ നിന്നും നെല്ലിയാമ്ബാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തുരി ലേക്കായിരുന്നു ബസ്സ് സര്‍വ്വീസ് നടത്തിയിരുന്നത്.സര്‍വീസ് നടത്തിയ രണ്ട് ദിവസവും നല്ല കലക്ഷന്‍ ലഭിച്ചിരുന്നതായി ബസ്സുടമ പറഞ്ഞു. കണ്ടക്ടറും, ക്ലീനറുമില്ലാതെ ഗ്യാസ് ഇന്ധനമായി ഉപയോഗിച്ച്‌ സര്‍വ്വീസ് നടത്തുന്ന ബസ്സിന് വന്‍ മാധ്യമ പ്രചാരണം ലഭിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍്റെ നടപടി.

Related posts

Leave a Comment