നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈയിലേക്ക്: കനത്ത മഴയില്‍ വിമാന സേവനം മുടങ്ങി

മുംബൈ: മഹാരാഷ്ട്രാ തീരത്തേക്ക് അടക്കുന്ന നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ നഗരത്തിലെ ജനജീവിതം താറുമാറാക്കി. കനത്തമഴയില്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗീകമായി തടസ്സപ്പെട്ടതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 19 വിമാന ങ്ങള്‍ക്ക് മാത്രമേ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാന്‍ സാധിച്ചിട്ടുള്ളു. പല വിമാനങ്ങളും വഴിതിരിച്ച്‌ ബംഗളൂരുവിലേക്കും നാഗ്പൂരിലേക്കും വിട്ടിരിക്കുകയാണ്. ഇന്ന് യാത്രമുടങ്ങു ന്നവര്‍ക്ക് അതേ പാസഞ്ചര്‍ നമ്ബറില്‍ അടുത്ത ദിവസം യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.

2015 ലെ പ്രളയത്തിന് ശേഷം മുംബൈ നഗരം അഭിമുഖീകരിക്കുന്ന കനത്ത മഴയാണ് പെയ്യുന്നത്.നിസര്‍ഗ ചുഴലിക്കാറ്റിന് മുന്നോടിയായിട്ടാണ് മുംബൈയില്‍ ശക്തമായ മഴ അതിരാവിലെ ആരംഭിച്ചത്. താഴ്ന്ന പ്രദേശങ്ങളും ചേരികളും വെള്ളത്തിലായെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗം ആര്‍ജ്ജിക്കുന്ന വിധമാണ് ചുഴലിക്കാറ്റ് മഹാരാഷ്ട്രാതീരത്തേക്ക് എത്തുക എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേന മുംബൈ നഗരത്തിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാനായി വിന്യസിക്കപ്പെട്ടുകഴിഞ്ഞു. ആകെ 20 സംഘമായിട്ടാണ് സേന നിലയുറപ്പിച്ചിരിക്കുന്നത്.

Related posts

Leave a Comment