നിങ്ങള്‍ ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നുള്ളവര്‍ ആണോ? ഇനി ഏത് രോ​ഗത്തിന് ചികിത്സ തേടിയാലും കൊറോണ വൈറസ് പരിശോധന നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട്സ്പോട്ട് മേഖലകളില്‍ ഇനി മുതല്‍ ഏത് രോ​ഗത്തിന് ചികിത്സ തേടിയാലും കൊറോണ വൈറസ് പരിശോധന നിര്‍ബന്ധമെന്ന് സര്‍ക്കാര്‍. രോ​ഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്ക് വൈറസ് ബാധയുണ്ടോ എന്ന് അറിയാനാണ് പരിശോധന. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരിലും പരിശോധന നടത്തുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. സാമൂഹിക വ്യാപന സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നുണ്ടെങ്കിലും അക്കാര്യത്തിലും പരിശോധന നടത്തണം. ഇതിനായാണ് ഈ മേഖലകളില്‍ നിന്ന് ചികിത്സ തേടുന്ന എല്ലാ രോ​ഗികളേയും പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയക്ക് എത്തുന്നവരേയും പരിശോധിക്കും.

വിദേശത്തു നിന്ന് എത്തുന്ന എല്ലാവരിലും പരിശോധന നടത്തും. അതിര്‍ത്തികള്‍ വഴി കേരളത്തിലേക്കെത്തുന്നവരേയും പരിശോധനയ്ക്ക് വിധേയരാക്കും.

Related posts

Leave a Comment