നസീർക്കാ എന്ത് ചെയ്താലും അത് 100 ശതമാനം പൂർണ്ണതയോടെ ആണ്. ജയസൂര്യ.

സുനീഷ് വാരനാടിൻറെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. ഇതിൻറെ മോഷൻ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ജയസൂര്യ ഒരു കാറിലിരുന്ന് മഴയത്ത് ഗ്ലാസ് താകുന്നു ഇതിൽ ജയസൂര്യയുടെ മുഖം വ്യക്തമായി തെളിഞ്ഞുവരുന്നു. പെട്ടെന്ന് തന്നെ ഈ മോഷൻ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു. ഇപ്പോൾ ഈ പോസ്റ്റർ മനോഹരമായി കോട്ടയം നസീർ വരച്ചിരിക്കുകയാണ്. മികച്ച മിമിക്രി കലാകാരനും, സിനിമ ടെലിവിഷൻ താരവും, ആണ് കോട്ടയം നസീർ. അതുപോലെ തന്നെ മികച്ച ചിത്രകാരനും ആണ് അദ്ദേഹം. കോട്ടയം നസീർ വരച്ച ജയസൂര്യയുടെ ചിത്രത്തെക്കുറിച്ച് ജയസൂര്യ തന്നെ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കുറിപ്പ് ഇങ്ങനെ. കോട്ടയം നസീർ
നസീർക്കാ എന്ത് ചെയ്താലും അത് 100 ശതമാനം പൂർണ്ണതയോടെ ആണ് ചെയ്യുക അത് സ്റ്റേജിൽ ഓരോ താരത്തെ അനുകരിക്കുമ്പോഴാണെങ്കിലും , അത് ചിത്രങ്ങൾ വരയക്കുന്ന കാര്യങ്ങളിലാണെങ്കിലും. ‘ഈശോ ‘യുടെ അണിയറ പ്രവർത്തകനായി നസീർക്കയും ഉണ്ടായിരുന്നു. ഉടൻ തന്നെ ഒരു നല്ല സംവിധായകനെയും അദ്ദേഹത്തിൽ നിന്ന് നമുക്ക് കാണാൻ കഴിയും എന്നാണ് എൻ്റെ പൂർണ്ണമായ വിശ്വാസം. നസീർക്ക വരച്ച ഈ ചിത്രം ഒരു ശിഷ്യൻ എന്ന നിലയക്ക് പൂർണ്ണ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു (ഇനിയും കുറേ നല്ല ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ Kottayam Nazeerൽ നിങ്ങൾക്ക് കാണാം)
Kottayam Nazeer

Related posts

Leave a Comment