തീരദേശത്തെ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ പുല്ലുവിളയില്‍ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: തീരദേശത്ത് ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ പുല്ലുവിളയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം പേര്‍ കൂടിനിന്നാണ് പ്രതിഷേധിക്കുന്നത്. കാഞ്ഞിരംകുളം, പൂവാര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈമാസം 16 വരെ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരാനാണ് തീരുമാനം. ഈ പ്രദേശങ്ങളില്‍ തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊളളിച്ച്‌ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. ഈമാസം പത്ത് മുതല്‍ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. . എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചുമാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുളളൂ.

Related posts

Leave a Comment