തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍.

ജാക്ക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചില്‍ തുടരുകയാണ്.

തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന്‌ സ്വദേശി കെ ഖാലിദ് (52) സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സ്വദേശി ഷാനിബിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Related posts

Leave a Comment