തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

തമിഴ് സിനിമ മേഖലയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ ഒട്ടനേകം കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

ക്യാരക്ടര്‍ റോളുകളിലും ഹാസ്യ നടനായുമെല്ലാം അദ്ദേഹം പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയുടേയും ഭാഗമായി.

തമിഴ് സിനിമ രംഗത്ത് സംവിധാന സഹായിയായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സ്വതന്ത്ര സംവിധായകനായി മാറി. പിന്നീട് നടനായും അദ്ദേഹത്തെ തെന്നിന്ത്യന്‍ സിനിമ അംഗീകരിച്ചു.

Related posts

Leave a Comment