ഡല്‍ഹി: ആഘോഷം തുടങ്ങി ആപ്; 92 സീറ്റില്‍ എ.എ.പി ജയം, ബി.ജെ.പി 73

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ആധിപത്യത്തിന് അന്ത്യം കുറിക്കുമെന്ന പ്രവചനം ശരിവെച്ചുകൊണ്ട് എ.എ.പി കുതിപ്പ് തുടരുന്നു.

വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ എ.എ.പിയാണ് മുന്നില്‍. 90 ശതമാനം വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 106 സീറ്റില്‍ എ.എ.പിയും 84ല്‍ ബി.ജെ.പിയും വിജയിച്ചു.

137 സീറ്റില്‍ എ.എ.പി മുന്നിലാണ്. 126 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 2017 ലെ തെരഞ്ഞെടുപ്പില്‍ 270 വാര്‍ഡുകളില്‍ 181ലും ബി.ജെ.പി സ്വന്തമാക്കിയിരുന്നു.

ജമാ മസ്ജിദ് വാര്‍ഡില്‍ എഎപിയുടെ സുല്‍ത്താന അബാദ് വിജയിച്ചു. എ.എ.പി സ്ഥാനാര്‍ഥിയായ സരിക ചൗധരി ദര്യഗഞ്ച് സീറ്റില്‍ കോണ്‍ഗ്രസിന്റെ ഫര്‍ഹാദ് സൂരിയെ 244 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.

ലക്ഷ്മി നഗറില്‍ ബിജെപിയുടെ അല്‍ക്ക രാഘവ് 3,819 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ രോഹിണി ഡി വാര്‍ഡില്‍ പാര്‍ട്ടിയുടെ സ്മിതയും വിജയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ അങ്കുഷ് നാരംഗ് രഞ്ജീത് നഗര്‍ മണ്ഡലത്തില്‍ വിജയിച്ചു.

അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാര്‍ഡ് നമ്ബര്‍ 74-ല്‍ (ചാന്ദ്‌നി ചൗക്ക്) ബി.ജെ.പിയുടെ രവീന്ദര്‍ കുമാറാണ് ലീഡ് ചെയ്യുന്നത്.

കോര്‍പറേഷനിലെ 250 വാര്‍ഡുകളില്‍ നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ 137 സീറ്റില്‍ എ.എ.പിയും 101 സീറ്റില്‍ ബി.ജെ.പിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഒമ്ബത് സീറ്റില്‍ ലീഡ് ചെയ്യുന്നു.

ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച്‌ ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

സംഗം വിഹാറില്‍ എ.എ.പിയുടെ പങ്കജ് ഗുപ്ത, സക്കീര്‍ നഗറില്‍ എ.എ.പിയുടെ സല്‍മ ഖാന്‍, സീലംപൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുംതാസ്, കരോള്‍ ബാഗില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഉഷ എന്നിവര്‍ ലീഡ് ചെയ്യുന്നു.

2017 ലെ തെരഞ്ഞെടുപ്പില്‍ 270 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 181 എണ്ണത്തില്‍ ബി.ജെ.പിയും 48 വാര്‍ഡുകളില്‍ എ.എ.പിയും 27 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചത്. ഇത്തവണ ആകെ 1,349 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാര്‍ഡുകളിലും തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് 247 സ്ഥാനാര്‍ഥികളും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 132 സ്ഥാനാര്‍ഥികളുമാണുള്ളത്.

ഡിസംബര്‍ 4 ന് നടന്ന തെരഞ്ഞെടുപ്പില്‍ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ട് മൂന്നുമണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. 149 മുതല്‍ 171 വാര്‍ഡ് വരെ എ.എ.പി നേടുമെന്നാണ് പ്രവചനം.15 വര്‍ഷമായി മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്.

Related posts

Leave a Comment