കോവിഡ് ചികിത്സയില്‍ കഴിയുന്ന സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു; ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറില്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കവയത്രി സുഗതകുമാരിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. നൂറു ശതമാനം ഓക്‌സിജനും യന്ത്രസഹായത്തോടെ നല്‍കുന്നുവെങ്കിലും വളരെ കുറഞ്ഞ അളവിലാണ് ശ്വാസകോശം ഓക്‌സിജന്‍ സ്വീകരിക്കുന്നത്

കോവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് സുഗതകുമാരി. ശ്വാസകോശത്തിന്റെ ഒട്ടു മുക്കാല്‍ ഭാഗത്തും ന്യൂമോണിയ ബാധിച്ചതാണ് ഓക്‌സിജന്‍ സ്വീകരിക്കുന്നത് കുറയാന്‍ കാരണം.

കാര്‍ഡിയോളജി, മെഡിക്കല്‍, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എന്‍ഡോക്രൈനോളജി എന്നീ വിഭാഗങ്ങളുടെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. കോവിഡിന്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യൂമോണിയയ്‌ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലായതിനാല്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു.

സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Related posts

Leave a Comment