കോവിഡ് കാലത്തു പ്രതിരോധശക്തിക്ക് കഴിക്കാം ഈ പഴങ്ങൾ

കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുക എന്നതാണ്. പേരയ്ക്ക, നെല്ലിയ്ക്ക, ഞാവൽ, മാമ്പഴം എന്നിവ പ്രതിരോധശക്തി വർധിപ്പിക്കുന്ന പഴങ്ങളാണ്. പേരയ്ക്ക: വൈറ്റമിൻ സി ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. തക്കാളിയും തണ്ണിമത്തനും കഴിഞ്ഞാൽ ലൈക്കോപീൻ എന്ന വർണവസ്തുവും പേരയ്ക്കയിൽ ധാരാളം ഉണ്ട്. ഈ ആന്റിഓക്സിഡന്റ് പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തിനും, ചിലയിനം അർബുദങ്ങൾ പ്രതോരോധിക്കാനും നല്ലതാണ്.

നെല്ലിക്ക: നെല്ലിക്കയിൽ വൈറ്റമിൻ സി, കാൽസ്യം ഫോസ്ഫറസ്, ഇരുമ്പ് ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഒന്നാണ്. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തു.വൈറൽ, ബാക്‌ടീരിയൽ രോഗങ്ങളെ തടയുന്നു. കൂടാതെ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക ഏറെ ഗുണം ചെയ്യും. നെല്ലിക്കയിലടങ്ങിയ പോളിഫിനോളുകൾ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു.

 

ഞാവൽപ്പഴം : രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പഴമാണിത്. ദഹനപ്രശ്നങ്ങൾക്കും ഇത് പരിഹാമേകും. ജീവികം സി ധാരാളം അടങ്ങിയതിനാൽ പ്രതിരോധശക്തി മെച്ചപ്പെടുത്തും. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇരുമ്പ് ധാരാളം അടങ്ങിയ ഞാവൽ പഴം സഹായിക്കും. ഇതിന് ആന്റിബാക്‌ടീരിയൽ, ആന്റിഇൻഫക്ടീവ്, ആന്റി മലേറിയൽ ഗുണങ്ങളും ഉണ്ട്.

ഈ പഴങ്ങൾ കൂടാതെ തക്കാളി, കാപ്സിക്കം, കൂൺ, പച്ചനിറത്തിലുള്ള പച്ചക്കറികളായ ബ്രക്കോളി പോലുള്ളവയെല്ലാം പ്രതിരോധശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

Related posts

Leave a Comment