കൊല്ലത്ത് റെയില്‍വേ കോട്ടേഴ്‌സില്‍ യുവതി മരിച്ചത് ബലാത്സംഗത്തിനിടെയെന്ന് പോലീസ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കോട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്.

യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നു.

കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്.

ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ ആഹാരസാധനം ശ്വാസകോശത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തല്‍.

കൊലപാതകം എന്ന നിലയില്‍ തന്നെയാണ് പൊലീസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് കൊല്ലം കര്‍ബല ജംഗ്ഷനിലുള്ള ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

 

Related posts

Leave a Comment