കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിന് പിന്നിലിടിച്ചു രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.

കൊല്ലം ചടയമംഗലത്താണ് സംഭവം. പുനലൂര്‍ സ്വദേശികളായ അഭിജിത് (19) ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.

ഇന്നുരാവിലെ 7.30ഓടെ നെട്ടേത്തറ എം.സി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. പുനലൂര്‍ ഐക്കരക്കോണം സ്വദേശികളായ അഭിജിത്, ശിഖ കിളിമാനൂരിലെ എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളാണ്.

ചടയമംഗലം ഡിപ്പോയിലെ കെ.എസ്.ആര്‍.ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്കിന് ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു.

പെണ്‍കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

Related posts

Leave a Comment