കൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

കൊച്ചി∙ ലിസി ജംക്‌ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മിയെ ഇടിക്കുകയും ചെയ്തു.

താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ മരിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Related posts

Leave a Comment