കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി

ദ​മ്മാം: ദ​മ്മാം കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​യി​ല്‍ പാ​സ്​​പോ​ര്‍​ട്ട്​ ന​ട​പ​ടി​ക​ള്‍​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി പാ​സ്​​പോ​ര്‍​ട്ട്​ ഒാ​ഫി​സ്​ മേ​ധാ​വി കേ​ണ​ല്‍ ദു​വൈ​ഹി അ​ല്‍​സ​ഹ്​​ലി വ്യ​ക്ത​മാ​ക്കി. മേ​യ്​ 17ന്​ ​തി​ങ്ക​ളാ​ഴ്​​ച രാ​ജ്യ​ത്തെ ക​ര, വ്യോ​മ, ക​ട​ല്‍ ക​വാ​ട​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച്‌​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ സൗ​ദി​ക്കും ബ​ഹ്​​റൈ​നു​മി​ട​യി​ലെ അ​തി​ര്‍​ത്തി ക​ട​ക്കു​ന്ന​തി​നു വേ​ണ്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യ​ത്​.

പ​ത്ത്​ ട്രാ​ക്കു​ക​ള്‍ അ​ധി​ക​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ വ​രു​ന്ന ഭാ​ഗ​ത്തെ മൊ​ത്തം ട്രാ​ക്കു​ക​ളു​ടെ എ​ണ്ണം 27 ആ​കും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്‌​ യാ​ത്ര​ക്കാ​ര്‍ നി​ശ്ചി​ത നി​ബ​ന്ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും​ കോ​സ്​​വേ പാ​സ്​​പോ​ര്‍​ട്ട്​ മേ​ധാ​വി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബ​ഹ്​​റൈ​നി​ലേ​ക്ക്​ പോ​കു​ന്ന​വ​ര്‍​ക്ക്​ വേ​ണ്ട യാ​ത്രാ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കോ​സ്​​വേ​യി​ല്‍ ന​ല്‍​കു​മെ​ന്നു കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ ഒാ​ഫി​സ്​ വ്യ​ക്ത​മാ​ക്കി. സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍ വെ​വ്വേ​റെ പാ​ത​ക​ളു​ണ്ടാ​കും. ഇ​ട​ത്​ പാ​ത സ്വ​ദേ​ശി​ക​ള്‍​ക്കും വ​ല​ത്തെ പാ​ത വി​വി​ധ രാ​ജ്യ​ക്കാ​ര്‍​ക്കു​മാ​യി​രി​ക്കും. യാ​ത്രാ​ന​ട​പ​ടി​ക​ള്‍ എ​ളു​പ്പ​മാ​കാ​ന്‍ മു​ഴു​വ​നാ​ളു​ക​ളും യാ​ത്രാ​നി​ബ​ന്ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഒാ​ഫി​സ്​ ഉ​ണ​ര്‍​ത്തി. ​യാ​ത്ര​ക്കാ​ര്‍​ക്ക്​ പാ​സ്​​പോ​ര്‍​ട്ട്​ കൗ​ണ്ട​റി​ല്‍ ആ​രോ​ഗ്യ​സ്​​റ്റാ​റ്റ​സ് ആ​പ്​​​ കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു ബ​ഹ്​​റൈ​ന്‍ പാ​സ്​​പോ​ര്‍​ട്ട്​ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഫ്രീ ​വൈ​ഫൈ സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തി​യ​താ​യും റി​​പ്പോ​ര്‍​ട്ടു​ണ്ട്.

Related posts

Leave a Comment