കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി മുതല്‍ സീറ്റ് ബെല്‍റ്റ്..! കരട് മാര്‍ഗരേഖ ഇറക്കാന്‍ കേന്ദ്രം

ഇനി മുതല്‍ കാറില്‍ സഞ്ചരിക്കുന്നവരെല്ലാം സീറ്റ് ബെല്‍റ്റ് ധരിക്കണം. പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് കേന്ദ്രം.

ഇക്കാര്യം വാഹന നിര്‍മ്മാതാക്കളെയും അറിയിക്കാനൊരുങ്ങുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം.

നിലവില്‍ ചില കാറുകളില്‍ പിന്‍ സീറ്റിലിരിക്കുന്നവര്‍ക്കായി ലാപ് ബെല്‍റ്റ് അല്ലെങ്കില്‍ വയറിനുമുകളിലൂടെ ധരിക്കുന്ന ബെല്‍റ്റുകളാണ് ഉണ്ടാകാറുള്ളത്. മുന്നിലിരിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്ന രണ്ടുപേര്‍ക്കും മാത്രമാണ് വൈ ആകൃതിയിലുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് മിക്ക കാറുകളിലും കാണുന്നത്. എന്നാല്‍ ഇനി കാറിലെ മുഴുവന്‍ യാത്രയ്ക്കാര്‍ക്കും ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് വേണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച കരടുമാര്‍ഗരേഖ ഈ മാസം തന്നെ കേന്ദ്രം പുറത്തിറക്കും. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയേക്കും. കാറില്‍ ആറു എയര്‍ ബാഗ് എങ്കിലും നിര്‍ബന്ധമായുണ്ടാകണമെന്ന കേന്ദ്ര വിജ്ഞാപനം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

Related posts

Leave a Comment