എയര്‍ബാഗുണ്ടായിരുന്നെങ്കില്‍ 2020ല്‍ 13,000 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു : ആറെണ്ണം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആറു വീതം എയര്‍ബാഗുകള്‍ ആണ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുകയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

 

ഇക്കൊണൊമിക് മോഡലുകള്‍ അടക്കം എല്ലാ വാഹനങ്ങള്‍ക്കും ഇനിമുതല്‍ ഇത് നിര്‍ബന്ധമാകും. പുതുതായി വാഹനവിപണിയില്‍ ഇറങ്ങാന്‍ പോകുന്ന ഇലക്‌ട്രോണിക് വാഹനങ്ങളുടെ മോഡലുകളിലും എയര്‍ബാഗ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല.

എയര്‍ബാഗില്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് മൂലം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍, 2020-ല്‍ മാത്രം ഇന്ത്യന്‍ നിരത്തുകളില്‍ ഇത്തരത്തില്‍ പതിമൂവായിരത്തിലധികം ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഗഡ്കരി വെളിപ്പെടുത്തി.

Related posts

Leave a Comment