ഇന്ന് പി.ടി. ഉഷ ജന്മദിനം

ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്ബില്‍ ഉഷ . ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ല്‍ പദ്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും ഉഷ കരസ്ഥമാക്കി 2000 -ല്‍ അന്താരാഷ്മത്സരങ്ങളില്‍ നിന്ന് ഇന്ത്യയുടെ വിരമിച്ചു. .ഇപ്പോള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാള്‍ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്ബും പിന്നീടും ഇന്ത്യയില്‍ നിന്നൊരാളും ഈ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല.

തീരെ ചെറിയപ്രായത്തില്‍ തന്നെ ഉഷയിലുള്ള പ്രതിഭ തിരിച്ചറിഞ്ഞ ഒ.എം.നമ്ബ്യാരാണ് പിന്നീട് ഉഷയുടെ കായികജീവിതത്തിലെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 1980 ലെ മോസ്കോ ഒളിമ്ബിക്സിലാണ് ഉഷയുടെ അരങ്ങേറ്റം. 1982 ല്‍ ഡെല്‍ഹിയില്‍ വച്ചു നടന്ന ഏഷ്യാഡില്‍ നൂറുമീറ്റര്‍ ഓട്ടത്തിലും, ഇരുന്നൂറുമീറ്റര്‍ ഓട്ടത്തിലും വെള്ളിമെഡല്‍ കരസ്ഥമാക്കി. 1984 ലോസ് ഏഞ്ചല്‍സ് ഒളിമ്ബിക്സില്‍ നാനൂറു മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടത്തില്‍ സെമിഫൈനലില്‍ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലില്‍ ഫോട്ടോഫിനിഷില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ 1964 ജൂണ്‍ 27-ന് ജനിച്ചു. അച്ഛന്‍ പൈതല്‍, അമ്മ ലക്ഷ്മി. ആറുമക്കളില്‍ രണ്ടാമതായി ജനിച്ചതായിരുന്നു ഉഷ. വസ്ത്രകച്ചവടക്കാരനായിരുന്നു പിതാവ് പൈതല്‍. പ്രാഥമിക വിദ്യാഭ്യാസം തൃക്കോട്ടൂര്‍ സ്കൂളില്‍ ആയിരുന്നു. അക്കാലത്തായിരുന്നു കേരളത്തില്‍ കായികസ്കൂളായ ജി.വി.രാജാ സ്പോര്‍ട്ട് സ്കൂള്‍ ആരംഭിക്കന്നത്. ഉഷ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം കണ്ണൂരിലെ‍ ജി.വി.രാജാ സ്പോര്‍ട്ട്സ് ഡിവിഷന്‍ സ്കൂളില്‍ ചേര്‍ന്നു. ഒ.എം. നമ്ബ്യാര്‍ ആയിരുന്നു ഉഷയുടെ ആദ്യത്തെ പരിശീലകന്‍. അദ്ദേഹം ഉഷയെ ഒരു മികച്ച അത്ലറ്റാക്കുന്നതിനുവേണ്ടി കഠിനപരിശ്രമം നടത്തി.

1977 ല്‍ കോട്ടയത്ത് നടന്ന കായികമേളയില്‍ ദേശീയ റിക്കാര്‍ഡ് നേടി. 13 സെക്കന്റുകള്‍കൊണ്ടാണ് ഉഷ നൂറുമീറ്റര്‍ ഓടിയെത്തിയത്. 13.1 എന്നതായിരുന്നു അതുവരെയുണ്ടായിരുന്നു ദേശീയ റെക്കോര്‍ഡ്. 1978 ല്‍ നടന്ന ദേശീയ അത്ലറ്റിക് മീറ്റില്‍ ഉഷ നാലു സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കുകയുണ്ടായി. 13.3 സെക്കന്റിലാണ് ഈ മീറ്റില്‍ ഉഷ 100 മീറ്റര്‍ ഓടിയെത്തിയത്,കൂടാതെ ഹൈജംപില്‍ 1.35 മീറ്റര്‍ ചാടി ഒന്നാംസ്ഥാനത്തെത്തുകയും ചെയ്തു.

1979 ല്‍ നാഗ്പൂരില്‍ വെച്ചു നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ രണ്ട് ദേശീയ റെക്കോഡോടെ നാലു സ്വര്‍ണ്ണ ഉഷ നേടിയെടുത്തു. 12.8 സെക്കന്റില്‍ 100 മീറ്റര്‍ ഓടിയെത്തി അതുവരെ നിലവിലുണ്ടായിരുന്ന മൂന്നുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഉഷ തിരുത്തിയത്. ഏതാനും സമയങ്ങള്‍ക്കകം, തങ്കമ ആന്റണിയുടെ പേരില്‍ നിലവിലുള്ള 200 മീറ്റര്‍ റെക്കോഡും ഉഷ തന്റേതാക്കി തിരുത്തിയെഴുതി. 25.9 സെക്കന്റുകൊണ്ടാണ് ഉഷ 200 മീറ്റര്‍ മത്സരം പൂര്‍ത്തിയാക്കിയത്.

1979 ല്‍ ഹൈദരാബാദില്‍ വെച്ചു നടന്ന ദേശീയ അത്ലറ്റിക് മീറ്റില്‍ ഉഷ മികച്ച പ്രകടനം കാഴ്ചവെച്ചു. 12.9 സെക്കന്റുകള്‍കൊണ്ട് നൂറുമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവില്‍ ജാനി സ്ഫിന്‍ക്സിന്റെ പേരിലുള്ള 13.6 എന്ന സമയം തിരുത്തിയെഴുതി 13.5 സെക്കന്റുകൊണ്ട് ഉഷ മത്സരത്തില്‍ ഒന്നാമതെത്തി. 200 മീറ്റര്‍ ഓട്ടത്തില്‍ മഹാരാഷ്ട്രയുടെ മെര്‍ട്ടിന്‍ ഫെര്‍ണാണ്ടസ് സ്ഥാപിച്ച 26.4 സെക്കന്റ് എന്ന സമയം, ഉഷ 26 സെക്കന്റ് സമയം കൊണ്ട് ഓടിയെത്തി പുതിയ റെക്കോഡ് സ്ഥാപിച്ചു.1981 ല്‍ കേരളത്തിലെ ഇരിങ്ങാലക്കുടയില്‍ വെച്ചു നടന്ന സംസ്ഥാന അമച്വര്‍ അത്ലറ്റിക്ക് മീറ്റില്‍ ഉഷ നൂറുമീറ്റര്‍ ഓട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 12.3 സെക്കന്റുള്‍കൊണ്ടാണ് ഉഷ നൂറു മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. 12.9 സെക്കന്റുകള്‍ എന്ന തന്റെ തന്നെ റെക്കോഡാണ് ഉഷ തിരുത്തിയത്.

1980 ല്‍ കറാച്ചിയില്‍ നടന്ന പതിനെട്ടാമത് പാകിസ്താന്‍ നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു. കറാച്ചി ഗെയിംസില്‍ ഉഷ നാലു സ്വര്‍ണ്ണമെഡലുകള്‍ നേടി. 1980 ല്‍ നടന്ന മോസ്കോ ഒളിമ്ബിക്സില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്ബിക്സില്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി ഉഷ. ഉഷയ്ക്ക് അന്ന് 16 വയസ്സ് ആയിരുന്നു. മോസ്കോ ഒളിമ്ബിക്സില്‍ ഉഷക്ക് ശോഭിക്കാന്‍ സാധിച്ചില്ല. ഒളിമ്ബിക്സ് സാഹചര്യങ്ങളും, എതിരാളികളുടെ കടുത്ത മത്സരഅഭിനിവേശവും, പരിശീലനത്തിന്റെ കുറവും, അന്താരാഷ്ട്ര സാഹചര്യങ്ങളിലുള്ള പരിചയക്കുറവും എല്ലാം ഉഷയുടെ പ്രകടനത്തെ പിന്നിലാക്കി. എന്നാല്‍ ഈ പുതിയ സാഹചര്യങ്ങളുമായുള്ള പരിചയപ്പെടല്‍ ഒരു പുതിയ ഉണര്‍വ് ഉഷയില്‍ സൃഷ്ടിച്ചു. ഉഷ തിരികെ വന്ന് പരിശീലകനായിരുന്ന നമ്ബ്യാരുടെ കീഴില്‍ കഠിനമായ പരിശീലനം ആരംഭിച്ചു.

1982 ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ ആദ്യത്തെ മെഡല്‍ നേടിയ വ്യക്തി ആയി. 1983 ല്‍ കുവൈറ്റില്‍ നടന്ന ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലാണ് ഉഷ ആദ്യമായിട്ട് 400 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നത്. 1984-ല്‍ ലോസ് ആഞ്ചല്‍സില്‍ ഒളിമ്ബിക്സില്‍ അവസാനഘട്ടമത്സരത്തിലെത്തുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തി ആയി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 55.42ല്‍ ഫിനിഷ് ചെയ്ത് നാലാമതെത്തി. തലനാരിഴക്കാണ്‌ വെങ്കലമെഡല്‍ നഷ്ടമായത്. ഇന്ത്യന്‍ അത്‌ലറ്റിക് ചരിത്രത്തിലെ ഏറ്റവും നൊമ്ബരപ്പെടുത്തുന്ന നിമിഷമായി രേഖപ്പെടുത്തുന്നത് ഉഷയുടെ ഈ മെഡല്‍ നഷ്ടംതന്നെയാണ്. 1960 ല്‍ മില്‍ഖാ സിങ് റോം ഒളിമ്ബിക്സില്‍ നടത്തിയതായിരുന്നു ഇതിനു മുന്നിലെ ഒരു ഇന്ത്യാക്കാരന്റെ മികച്ച പ്രകടനം.

ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യന്‍ ഗ്രാന്‍ഡ് പ്രീ മീറ്റുകളിലേക്കാണ്. വിവിധ യൂറോപ്യന്‍ മീറ്റുകളിലായി നാലു വെള്ളിയും അഞ്ച് വെങ്കലവും ഉഷയുടെ സമ്ബാദ്യത്തിലുണ്ട് . ജക്കാര്‍ത്തയില്‍ 1985 ല്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 5 സ്വര്‍ണമെഡലും ഒരു വെങ്കല മെഡലും നേടി. 1986 ല്‍ ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണമെഡല്‍ നേടി.1992 ല്‍ ബാഴ്സലോണ ഒളിമ്ബിക്സ് ഒഴിച്ച്‌ 1980 മുതല്‍ 1996 വരെ എല്ലാ ഒളിമ്ബിക്സ് മത്സരത്തിലും പങ്കെടുത്തു.

Related posts

Leave a Comment