ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോളിന് 11 പൈസ കുറവ് രേഖപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 11 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 77.09 രൂപയാണ് വില. ഡീസലിന് 72.17 രൂപയുമാണ്.

ഞായറാഴ്ച പെട്രോളിന് 77.20 രൂപയും ഡീസലിന് 72.37 രൂപയുമായിരുന്നു. കുറച്ച്‌ ദിവസങ്ങളായി വിപണിയില്‍ ഇന്ധനവിലയില്‍ കുറവാണ് രേഖപ്പെടുത്തിയത്.

Related posts

Leave a Comment