ആദ്യ സീരിയലില്‍ തന്നെ പുരസ്‌കാരം: സന്തോഷം പങ്കുവെച്ച്‌ റാഫി

9ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നടിക്കും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ഇത്തവണ ചക്കപ്പഴം താരങ്ങള്‍ക്കായിരുന്നു. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത് റാഫിയാണ്. ഇരുവരുടെയും ആദ്യ സീരിയലുകളാണ് ഇത്.

ചക്കപ്പഴത്തില്‍ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പുരസ്‍കാരം സ്വന്തമാക്കിയത്. സരസമായ ശൈലിയില്‍ നിരുത്തരവാദപരമായി പെരുമാറുന്ന യുവാവിനെയാണ് ഹാസ്യ പരമ്ബരയായ ചക്കപ്പഴത്തില്‍ റാഫി അവതരിപ്പിച്ചത്. പരമ്ബര തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ വലിയ ആരാധകരെ സ്വന്തമാക്കാന്‍ റാഫിക്ക് സാധിച്ചിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ ആയിരുന്നു റാഫി പരമ്ബരയിലേക്ക് എത്തിയത്.

ഇപ്പോഴിതാ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് സുമേഷ്. ‘എല്ലാവര്‍ക്കും നന്ദി, സുമേഷ് എന്ന കഥാപാത്രം വിശ്വസിച്ച്‌ എന്നെ ഏല്‍പ്പിച്ച ഡയറക്ടര്‍ ഉണ്ണി സാറിനും എന്നെ പിന്തുണയ്ക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും നന്ദി, ചക്കപ്പഴം കുടുംബത്തിനും വീട്ടുകാര്‍ക്കും കൂടെ നിന്ന കൂട്ടുകാര്‍ക്കും ഒരായിരം നന്ദി. എന്റെ കൂടെ അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും ആശംസകള്‍, കൂടെ സുമേഷിന്റെ ചേട്ടത്തിക്കും.’- റാഫി കുറിച്ചു.

Related posts

Leave a Comment