‘അനുമതിക്കും മുന്‍പേ സ്റ്റിക്കര്‍ ചെയ്തു..വീഡിയോ ദുല്‍ഖറിന്റെ പേജിലുണ്ട്’; അണിയറ പ്രവര്‍ത്തകര്‍ക്കെതിര മല്ലു ട്രാവലര്‍

കൊച്ചി; കുറുപ്പ് സിനിമയുടെ പ്രമോഷന് വേണ്ടി വണ്ടിയില്‍ സ്റ്റിക്കര്‍ പതിപ്പിച്ച സംഭവത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും വ്ളോഗറായ ഷാക്കിര്‍ സുബ്ഹാന്‍ (മല്ലു ട്രാവലര്‍).

നിയമപ്രകാരം പണം നല്‍കിയാണ് വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച്‌ പ്രചാരണം നടത്തിയതെന്ന് കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പാലക്കാട് ആര്‍ ടി ഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നായിരുന്നു സിനിമയുടെ അണിയറക്കാര്‍ പറഞ്ഞത്. ഇത് സംബന്ധിച്ച രേഖകളും പുറത്തുവിട്ടിരുന്നു.

1കുറുപ്പ്‌ മൂവി പ്രൊമൊഷനു വേണ്ടി പ്രൈവറ്റ്‌ വാഹനത്തിനു പ്രൊമൊഷന്‍ സ്റ്റിക്കര്‍ പതിപ്പിക്കാന്‍. RTO അനുമതി കൊടുത്തു എന്ന് പറയപ്പെടുന്ന പണമടച്ച്‌ രസീത്‌ ആണു ഇത്‌              ( മാധ്യമങ്ങള്‍ പുറത്ത്‌ വിട്ടത്‌ ) ഇത് ശെരിയാണെങ്കില്‍ കേരളത്തില്‍ പണം കൊടുത്താല്‍ നമുക്ക്‌ നിശ്ചിത കാലത്തെക്ക്‌ ഇത്‌ പോലെ മാറ്റം വരുത്താം എങ്കില്‍ ഞാന്‍ എന്റെ വാഹനത്തിനു സ്റ്റിക്കര്‍ ചെയ്യാന്‍ നാളെ ഒന്ന് RTO വരെ പോയി നോക്കട്ടെ

2

15 november ആണു ഇതില്‍ അനുമതി കൊടുത്തതായി കാണുന്നത്‌ എന്നാല്‍ 15നു മുന്‍പ്‌ തന്നെ ഈ വാഹനം സ്റ്റിക്കര്‍ ചെയ്ത്‌ വീഡിയൊ ചെയ്തതായി സൊഷ്യല്‍ മീഡിയയില്‍ കാണാം (DQ ന്റെ യൂറ്റൂബ്‌ ചാനലില്‍ 15ന്‍ ഇട്ട ട്രൈലറില്‍ ഇതിന്റെ വീഡിയൊ കാണാം ) ഇപ്പൊഴും പറയുന്നു. എന്റെ പ്രതിഷെധം കുറുപ്പ്‌ സിനിമക്കൊ, അണിയപ്രവര്‍ത്തകര്‍ക്കൊ, ഏതിരെ അല്ല

 3

പണമുള്ളവനു ഒരു നിയമം, ഇല്ലാത്തവനു വേറെ നിയമം എന്ന് വേര്‍തിരിക്കുന്ന ചില വൃത്തികെട്ട ഉദ്യൊഗസ്ഥര്‍ക്കെതിരെയാണു
1: പണം അടച്ച്‌ ടാക്സിയിലും പ്രൈവറ്റ്‌ വാഹനങ്ങളിലും ഇങ്ങനെ സ്റ്റിക്കര്‍ പതിപ്പിച്ചാല്‍ അപകടം നടക്കുകയില്ലാ എങ്കില്‍ എന്ത്‌ കൊണ്ട്‌ എല്ലാവര്‍ക്കും അനുവദിച്ച്‌ കൊടുത്തുട ?

4

2: 200 gm weight ഉള്ള ക്യാമറ ഹെല്‍മെറ്റില്‍ വെച്ചാല്‍ ശ്രദ്ധമാറി അപകടം വരും എന്ന് പറഞ്ഞ്‌ നിരൊധിച്ചവര്‍ ഇത്‌ പോലെ ഉള്ളതിനു പണം വാങ്ങി അനുമതി കൊടുത്തത്‌ ഏത്‌ അടിസ്താനത്തിലാണു നമ്മള്‍ ജനങ്ങളേ ഇപ്പൊഴും വിഡ്ഡികളാക്കി കൊണ്ടിരിക്കുകയാണു ,നാളെ കാറില്‍ മക്കളുടെ പേര്‍ എഴുതിയാല്‍ അതിനു വരെ ഫൈന്‍ അടിക്കാന്‍ ഇവരൊക്കെ മുന്നില്‍ ഉണ്ടാകും.

5

എല്ലാവര്‍ക്കും ഒരു നിയമം മാത്രമെ ഉണ്ടാകാന്‍ പടുള്ളൂ എന്ന് മാത്രമെ ആഗ്രഹമുള്ളൂ, അല്ലാതെ മറ്റൊരാള്‍ നന്നാവുന്നതിനു കണ്ണുകടിയൊ, പബ്ലിസിറ്റിക്ക്‌ വേണ്ടി യൊ അല്ല
തെറ്റ്‌ കണ്ടാല്‍ പ്രതികരിക്കണം അല്ലങ്കില്‍ നമ്മള്‍ അടിമകള്‍ ആയി മാറും, ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

6

അതേസമയം വിഷയത്തില്‍ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരും കുറുപ്പ് അണിയറപ്രവര്‍ത്തകരെ രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ പറ്റില്ലെന്നാണ് അന്ന് തങ്ങളോട് അധികൃതര്‍ പറഞ്ഞത്. കുറുപ്പ് കാറിന് ഇത് ബാധകമല്ലേ. ഇവിടെ പാവപ്പെട്ടവനെ പിഴിയുകയാണ്. വലിയ ആളുകളെ പേടിയാണ്. സ്വകാര്യ വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ പാടില്ലെന്ന് നിയമം ഉള്ളിരിക്കെ എങ്ങനെയാണ് കുറുപ്പ് കാറിന് അധികൃതര്‍ അനുമതി നല്‍കിയതെന്ന് സഹോദരന്‍മാരായ എബിനും ലിബിനും ചോദിച്ചു. നേരത്തേ അനുവാദമില്ലാതെ വാഹനം രൂപമാറ്റം ചെയ്തതതിന്റെ പേരില്‍ മോട്ടോര്‍വാഹന വകുപ്പ് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.

Related posts

Leave a Comment