അതല്ലേ ഇത്, അതല്ലേ ഇതുമായി അനീഷ് രവി

അതല്ലേ ഇതുമായി അനീഷ് രവി . മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സിനിമാ, സീരിയൽ ,താരം ആണ് അനീഷ് രവി. ബലിക്കാക്കകൾ എന്ന ഹസ്വ ചിത്രത്തിലൂടെ മലയാളം ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം ശ്രീനാരായണഗുരുദേവൻ, മനസ്സറിയാതെ ,മോഹനം, സതി ലീലാവതി, കാര്യംനിസ്സാരം, എൻറെ പെണ്ണ് ,മൂന്ന് പെണ്ണുങ്ങൾ, തുടങ്ങിയ സീരിയലുകളിലൂടെയും പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത് , തുടങ്ങിയ സിനിമയിലൂടെയും ജനമനസ്സുകൾ കീഴടക്കി. ഇപ്പോൾ കൗമുദി ടിവി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ് എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹമിപ്പോൾ. അതല്ലേ ഇത് എന്ന പുതിയൊരു ആക്ഷേപഹാസ്യ പരമ്പരയുമായി എത്തുകയാണ് അനീഷ്. അനീഷ് രവി ബ്ലോഗ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇത് പുറത്തു വരാൻ പോകുന്നത്. ശുദ്ധ ആക്ഷേപഹാസ്യം മേമ്പൊടിയായി ചേർത്തുള്ള പരിപാടിയാണ് ഇത്. അനീഷ് രവിക്ക് ഒപ്പം ഇതിൽ അണിനിരക്കുന്നത് ഡിങ്കൻ ഷിബു, ബിജു, ശില്പ ,തനൂജ ,തുടങ്ങിയ താരങ്ങളാണ്. തൻറെ പുതിയ പരിപാടിക്ക് വേണ്ടി കടുത്ത കാത്തിരിപ്പിലാണ് പല ആരാധകരും. തങ്ങളുടെ കാത്തിരിപ്പ് കമൻറുക കളിലൂടെ അവർ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്…

Related posts

Leave a Comment