പഴയ വിജയനേയും പുതിയ വിജയനേയും ഭയമില്ല: മുഖ്യമന്ത്രിക്ക് മറുപടി നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനവിലും പോലീസ് അതിക്രമത്തിലും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കേന്ദ്രത്തിനെതിരെ പ്രതിപക്ഷം സമരം ചെയ്തില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ പോലീസ്, കോവിഡ് കാലത്ത് മാനദണ്ഡം പാലിച്ച്‌ സമരം നടത്തിയ പ്രതിപക്ഷത്തിനെതിരെ നൂറുകണക്കിന് കേസുകളെടുത്തു.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ ഭയമില്ലെന്ന് പറയുന്നവര്‍ എന്തിനാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുക്കുന്നത്. ഒന്നോ രണ്ടോ കരിങ്കൊടി പ്രതിഷേധക്കാരെ ഭയമില്ലെങ്കില്‍ എന്തിനാണ് 42 വാഹനങ്ങളുടെ അകമ്ബടിയോടെ പോകുന്നത്.

കരുതല്‍ തടങ്കലിന്റെ പേരില്‍ വീട്ടില്‍ കിടക്കുന്നവരെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യാന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല.

മുഖ്യമന്ത്രി വീട്ടിലിരിക്കണമെന്ന് താന്‍ പറഞ്ഞത് പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്നതിനാലാണ്. പഴയ വിജയനാണെങ്കില്‍ അതിന് മറുപടി പറയുമെന്ന് മുഖ്യമന്ത്രി പറയുന്നു.

പഴയ വിജയനേയും പുതിയ വിജയനെയും പേടിയില്ലെന്നും പ്രതിപക്ഷ നേതാവ് നല്‍കി.

Related posts

Leave a Comment