നെയ്യാറ്റിന്‍കരയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിക്ക് മര്‍ദനം; യുവാവ് പിടിയില്‍

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്‍റെ പേരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്ക് മര്‍ദനം. നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ച്‌ ഇന്ന് രാവിലെ ഒമ്ബതരയോടെയാണ് സംഭവം.

ഉച്ചക്കട സ്വദേശി റോണി(20) ആണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പോലീസിലേല്‍പ്പിച്ചു. സംഭവസമയത്ത് ഇയാളുടെ രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment