ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറില്‍ എല്‍എസ്ഡി വില്‍പന; യുവതി പിടിയില്‍

തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എല്‍എസ്ഡി സ്റ്റാമ്ബുകളുമായി ബ്യൂട്ടീഷനെ പിടികൂടി.

ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ( LSD sale in chalakkudy beauty parlor )

ചാലക്കുടി പ്രധാന പാതയില്‍ ടൗണ്‍ഹാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണി എന്ന അമ്ബത്തിയൊന്നുകാരിയാണ് അറസ്റ്റിലായത്.

പന്ത്രണ്ട് എല്‍എസ്ഡി സ്റ്റാമ്ബുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഒന്നിന് അയ്യായിരം രൂപയിലധികം വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നാണിത്.

സ്‌കൂട്ടറിന്‍റെ ഡിക്കിയില്‍ ബാഗിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

ഇതുമായി ബ്യൂട്ടിപാര്‍ലറിലേക്ക് കയറുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എല്‍എസ്ഡിയുടെ ഉറവിടം സംബന്ധിച്ച്‌ അന്വേഷണവും എക്‌സൈസ് തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Comment