‘ഒന്ന് മിണ്ടാതിരിക്കണം,മര്യാദ കാണിക്കണം’; സഭയില്‍ ഭരണപക്ഷത്തെ ശാസിച്ച്‌ സ്‌പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രസംഗം തടസപ്പെടുത്തിയുള്ള ഭരണപക്ഷാംഗങ്ങളുടെ ബഹളത്തിനിടെ ഇടപെട്ട് സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍.

ഭരണപക്ഷം മിണ്ടാതെയിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും സ്‌പീക്ക‌ര്‍ ആവശ്യപ്പെട്ടു.

ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ശാസിച്ചതിന് പിന്നാലെ സ്‌പീക്കര്‍ സഭ നിര്‍ത്തിവച്ചു. മുഖ്യമന്ത്രി സംസാരിച്ച സമയം പ്രതിപക്ഷം മിണ്ടാതിരുന്നത് ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ ബഹളം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.

‘ദയവ് ചെയ്‌ത് ഒന്ന് മിണ്ടാതെയിരിക്കണം.ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അവര്‍ അനങ്ങിയിട്ടില്ല. ഭരണപക്ഷം നിശബ്‌ദമായിരിക്കണം’ സ്‌പീക്കര്‍ ആവശ്യപ്പെട്ടു.

ഭരണപക്ഷാംഗങ്ങള്‍ ബഹളം തുടരവെ കേരളത്തിലെ പ്രതിപക്ഷത്തെ നിങ്ങള്‍ക്ക് ഭയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. തങ്ങള്‍ ഇനിയും പറയുമെന്നും ഇനിയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related posts

Leave a Comment